< Back
Kerala
കോഴിക്കോട് അങ്കണവാടിയിൽ ഭക്ഷ്യ വിഷബാധയെന്ന് പരാതി; ഏഴ് കുട്ടികൾ ചികിത്സ തേടി
Kerala

കോഴിക്കോട് അങ്കണവാടിയിൽ ഭക്ഷ്യ വിഷബാധയെന്ന് പരാതി; ഏഴ് കുട്ടികൾ ചികിത്സ തേടി

Web Desk
|
31 Jan 2025 10:03 AM IST

ഉച്ചഭക്ഷണവും മുത്താറിയുടെ പായസവുമായിരുന്നു കുട്ടികൾ കഴിച്ചിരുന്നത്

കോഴിക്കോട്: കോഴിക്കോട് ബേപ്പൂർ ആമക്കോട്ട് വയൽ അങ്കണവാടിയിൽ ഭക്ഷ്യ വിഷബാധയെന്ന് പരാതി. ഏഴ് കുട്ടികൾ ചികിത്സ തേടി. ഇന്നലെ ഉച്ച ഭക്ഷണം കഴിച്ച കുട്ടികളിൽ ചിലർക്കാണ് ഛർദ്ദിയും വയറിളക്കവും ഉണ്ടായത്. ഉച്ചഭക്ഷണവും മുത്താറിയുടെ പായസവുമായിരുന്നു കുട്ടികൾ കഴിച്ചിരുന്നത്.

അങ്കണവാടിയില്‍ 22 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ എഴ് കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റിരിക്കുന്നത്. ഇന്നലെ ഏഴ് കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് വീടുകളിലേക്ക് മാറ്റുകയും ചെയ്തു.

വാർത്ത കാണാം:



Similar Posts