< Back
Kerala
Majlis Hotel Paravoor
Kerala

ഭക്ഷ്യവിഷബാധയെന്ന് പരാതി; പറവൂരിലെ മജ്‌ലിസ് ഹോട്ടൽ അടച്ചുപൂട്ടി

Web Desk
|
17 Jan 2023 2:45 PM IST

ഇവിടെനിന്ന് കുഴിമന്തി കഴിച്ച നാല് വിദ്യാർഥികൾ അടക്കം 19 പേർക്ക് ഭക്ഷ്യവിഷബാധയുണ്ടായെന്ന് പരാതി ഉയർന്നിരുന്നു.

കൊച്ചി: ഭക്ഷ്യവിഷബാധയുണ്ടായെന്ന പരാതിയെ തുടർന്ന് പറവൂരിലെ മജ്‌ലിസ് ഹോട്ടൽ അടച്ചുപൂട്ടി. ഇന്നലെ ഇവിടെനിന്ന് കുഴിമന്തി കഴിച്ച നാല് വിദ്യാർഥികൾ അടക്കം 19 പേർക്ക് ഭക്ഷ്യവിഷബാധയുണ്ടായെന്ന് പരാതി ഉയർന്നിരുന്നു. ഇവരിൽ 17 പേർ പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടുപേരുടെ നില വഷളായതിനെ തുടർന്ന് ഇവിടെനിന്ന് മാറ്റി. ഒരാളെ കളമശ്ശേരി മെഡിക്കൽ കോളജിലേക്കും മറ്റൊരാളെ സ്വകാര്യ ആശുപത്രിയിലേക്കുമാണ് മാറ്റിയത്.

ഇന്നലെ വൈകീട്ട് മന്തി കഴിച്ചവർക്ക് ഇന്ന് രാവിലെയോടെയാണ് ഛർദിയും വയറുവേദനയും ഉണ്ടായത്. പറവൂർ നഗരസഭാ ആരോഗ്യവിഭാഗമാണ് ഹോട്ടൽ അടച്ചുപൂട്ടിയത്.


Similar Posts