< Back
Kerala
ചികിത്സാ പിഴവ് പരാതി; അഷ്ടമുടി സഹകരണ ആശുപത്രിക്കെതിരെ കേസെടുത്ത് പോലീസ്
Kerala

ചികിത്സാ പിഴവ് പരാതി; അഷ്ടമുടി സഹകരണ ആശുപത്രിക്കെതിരെ കേസെടുത്ത് പോലീസ്

Web Desk
|
28 Jun 2025 7:02 AM IST

കയ്യിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ചാത്തന്നൂര്‍ സ്വദേശി ഹഫീസിന്റെ പരാതിയിലാണ് നടപടി

കൊല്ലം: അഷ്ടമുടി സഹകരണ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ കേസെടുത്ത് പോലീസ്. ന്യൂറോ സര്‍ജന്‍ ജേക്കബ് ജോണ്‍, ജൂനിയര്‍ വനിത ഡോക്ടര്‍ എന്നിവരെ പ്രതിചേര്‍ത്താണ് കൊട്ടിയം പോലീസിന്റെ എഫ്‌ഐആര്‍. കയ്യിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ചാത്തന്നൂര്‍ സ്വദേശി ഹഫീസിന്റെ പരാതിയിലാണ് നടപടി.

2025 ഏപ്രില്‍ 25നാണ് ഹഫീസ് മേവറം അഷ്ടമുടി സഹകരണ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഡോക്ടര്‍ വരുത്തിയ പിഴവ് കാരണം കൈ വിരലുകളുടെ ചലനശേഷി നഷ്ടപ്പെട്ടു എന്നാണ് പരാതി. ന്യൂറോസര്‍ജന്‍ ജേക്കബ് ജോണിന് പകരം ജൂനിയര്‍ ഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയത് എന്നും ഹഫീസിന്റെ പരാതിയില്‍. ഡോക്ടറുടെ അസാന്നിധ്യം ചോദ്യം ചെയ്തപ്പോള്‍ പ്രകോപിതനായി അന്നേദിവസം തന്നെ ഡിസ്ചാര്‍ജ് ചെയ്തു എന്നും ഹഫീസ് പറയുന്നു.

രണ്ടുമാസമായി ഇടത് കൈ ചലിപ്പിക്കാന്‍ പോലും ആകാതെ വേദനകൊണ്ട് ദുരിതമനുഭവിക്കുകയാണ് ഹഫീസ്. മുറിവ് ഉണങ്ങാന്‍ ആന്റിബയോട്ടിക് പോലും നല്‍കാതത്തിനാല്‍ തൂണിക്കെട്ടിയ ഭാഗം പഴുത്തത് ദുരിതം ഇരട്ടിയാക്കി. ന്യൂറോസര്‍ജന്‍ ജേക്കബ് ജോണിനെയും, ജൂനിയര്‍ ഡോക്ടര്‍ അഞ്ജലിയെയും പ്രതി ചേര്‍ത്താണ് കൊട്ടിയം പോലീസിന്റെ എഫ്‌ഐആര്‍. സമാന അനുഭവം മറ്റു രോഗികള്‍ക്കും ഉണ്ടായതായി ആക്ഷേപമുണ്ട്. അതേസമയം ചികിത്സാ പിഴവ് ഉണ്ടായിട്ടില്ല എന്നതാണ് ആശുപത്രിയുടെ വിശദീകരണം.

Similar Posts