< Back
Kerala

Kerala
നെയ്യാറ്റിൻകരയിൽ പത്തുവയസുകാരനെ കാണാനില്ലെന്ന് പരാതി
|22 Oct 2024 11:41 PM IST
ആദിൽ എസ്. ബാബുവിനെയാണ് കാണാതായത്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പത്തുവയസുകാരനെ കാണാനില്ലെന്ന് പരാതി. സുന്ദർബാബു- ശാലിനി സൂര്യ ദമ്പതികളുടെ മകൻ ആദിൽ എസ്. ബാബുവിനെയാണ് കാണാതായത്. കുടുംബം നെയ്യാറ്റിൻകര പൊലിസിൽ പരാതി നൽകി.
ഇന്ന് വൈകുന്നേരം ആറ് മണിയോടുകൂടിയാണ് കുട്ടിയെ കാണാതായത്. വീട്ടിൽ നിന്ന് പുറത്തുപോയ കുട്ടി തിരിച്ചെത്തിയില്ലെന്നാണ് കുടുംബം പരാതിയിൽ പറയുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര പൊലീസ് അന്വേഷണം ആരംഭിച്ചു.