< Back
Kerala
തുമ്പയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി; പോക്‌സോ കേസ് പ്രതി അറസ്റ്റിൽ
Kerala

തുമ്പയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി; പോക്‌സോ കേസ് പ്രതി അറസ്റ്റിൽ

Web Desk
|
2 Feb 2025 6:48 AM IST

അച്ഛൻറെ സുഹൃത്ത് എന്ന വ്യാജേനയാണ് കുട്ടിയെ വിളിച്ചുകൊണ്ടുപോയത്

തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ബലംപ്രയോഗിച്ചു ബൈക്കിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. പ്രതിയായ വെടിവെച്ചാൻകോവിൽ സ്വദേശി സദ്ദാം ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്തു. അച്ഛൻറെ സുഹൃത്ത് എന്ന വ്യാജേനയാണ് കുട്ടിയെ വിളിച്ചുകൊണ്ടുപോയത്.

ഇക്കഴിഞ്ഞ ജനുവരി 24 ആം തീയതി ആയിരുന്നു സംഭവം. പതിവുപോലെ രാവിലെ സ്കൂളിലേക്ക് പോവുകയായിരുന്നു പെൺകുട്ടിയും സഹോദരനും. ഈ സമയം അതുവഴി വന്ന പ്രതി കുട്ടികളുടെ അച്ഛൻറെ സുഹൃത്താണ് താനെന്നും, സ്കൂളിൽ വിടാം എന്നും പറഞ്ഞ് നിർബന്ധിച്ച് കുട്ടികളെ ബൈക്കിൽ കയറ്റി. പോകുന്ന വഴിയിൽ മിഠായി വാങ്ങി വരാം എന്നു പറഞ്ഞ് ആൺകുട്ടിയെ വഴിയിൽ ഇറക്കി. ശേഷം പെൺകുട്ടിയുമായി കടയിലേക്ക് പോയി.

മിഠായി വാങ്ങിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിച്ചു എന്നാണ് പരാതി. ശേഷം രണ്ടു കുട്ടികളെയും ഇയാൾ തന്നെ സ്കൂളിൽ കൊണ്ട് വിട്ടു. ഏതാനും ദിവസങ്ങൾക്കുശേഷം നെഞ്ചുവേദന മൂലം ആശുപത്രിയിൽ എത്തിയപ്പോഴാണ് പെൺകുട്ടി കാര്യങ്ങൾ പറയുന്നത്. തുടർന്ന് സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് കരുനാഗപ്പള്ളിയിൽ നിന്ന് സദ്ദാം ഹുസൈനെ അറസ്റ്റ് ചെയ്യുകയായിരിക്കുന്നു. നേരത്തെ കരുനാഗപ്പള്ളിയിലും, പന്തളത്തും രണ്ട് പോക്സോ കേസുകളിൽ പ്രതിയാണ് ഇയാൾ.

Similar Posts