< Back
Kerala
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി; രണ്ടുപേര്‍ കസ്റ്റഡിയില്‍
Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി; രണ്ടുപേര്‍ കസ്റ്റഡിയില്‍

Web Desk
|
16 July 2025 8:41 PM IST

വീട്ടില്‍ നിന്ന് തട്ടികൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി

വയനാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. തലപ്പുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്.

വീട്ടില്‍ നിന്ന് തട്ടികൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി. മക്കിമല സ്വദേശികളായ കാപ്പിക്കുഴിയിൽ ആഷിക്ക് , ആറാം നമ്പർ ഉന്നതിയിലെ ജയരാജൻ എന്നിവരാണ് അറസ്റ്റിലായത്.

ഇവർക്കെതിരെ പോക്സോ നിയമപ്രകാരവും, ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. സംഭവശേഷം സ്‌കൂളിലെത്താതിരുന്ന കുട്ടിയോട് പിന്നീട് സ്കൂൾ അധ്യാപിക ചോദിച്ചപ്പോഴാണ് കാര്യങ്ങൾ പുറത്തറിയുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Tags :
Similar Posts