< Back
Kerala

Kerala
ട്രെയിനില്‍ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി
|14 July 2023 9:49 PM IST
പെണ്‍കുട്ടിയുടെ പരാതിയില്‍ രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ റയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു
കോട്ടയം: ഡൽഹിയിലേക്കുള്ള കേരള എക്‌സ്പ്രസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. കോട്ടയം സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെട്ടപ്പോൾ ഇതര സംസ്ഥാനക്കാരായ രണ്ട് പേർ ആക്രമിച്ചെന്നാണ് പരാതി.
പെൺകുട്ടിയുടെ പരാതിയിൽ രണ്ട് യുപി സ്വദേശികളെ റെയിൽവേ പൊലീസിന്റെ എറണാകുളം യൂണിറ്റ് പിടികൂടി. യുപി സ്വദേശികളായ മുഹമ്മദ് ഷദാബ്, അഭിഷേക് എന്നിവരാണ് പിടിയിലായത്. ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം തുടർ നടപടികളിലേക്ക് കടക്കും.