< Back
Kerala

Kerala
പൊലീസ് അക്കാദമിയിലെ ലൈംഗികാതിക്രമം; ഉദ്യോഗസ്ഥനെതിരെ നടപടി
|26 May 2024 5:16 PM IST
സംഭവത്തിൽ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി
തിരുവനന്തപുരം: കേരള പൊലീസ് അക്കാദമിയിലെ ലൈംഗികാതിക്രമണ പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ആരോപണവിധേയനായ ഉദ്യോഗസ്ഥനെ താൽക്കാലികമായി ജോലിയിൽ നിന്ന് മാറ്റി നിർത്തും. സംഭവത്തിൽ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. ഉടൻ അന്വേഷണ റിപ്പോർട്ട് നൽകാൻ അക്കാദമി ഡയറക്ടർ നിർദേശം നൽകി.
ഓഫീസർ കമാന്റന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഓഫീസിൽ വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. അക്കാദമി ഡയറക്ടർക്ക് വനിതാ പൊലീസ് ഉദ്യോഗസ്ഥ പരാതി നൽകിയിരുന്നു. ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്നും ജോലി മാറ്റം വേണമെന്നുമാണ് യുവതിയുടെ ആവശ്യം.