< Back
Kerala
കലൂര്‍ സ്റ്റേഡിയത്തില്‍ അതിക്രമിച്ചുകയറിയെന്ന പരാതി; എറണാകുളം ഡിസിസി പ്രസിഡന്റിനെതിരെ കേസെടുത്തു

Muhammed Shiyas | Photo | Facebook

Kerala

കലൂര്‍ സ്റ്റേഡിയത്തില്‍ അതിക്രമിച്ചുകയറിയെന്ന പരാതി; എറണാകുളം ഡിസിസി പ്രസിഡന്റിനെതിരെ കേസെടുത്തു

Web Desk
|
30 Oct 2025 10:19 AM IST

അന്യായമായി സംഘം ചേര്‍ന്നതിനും അതിക്രമിച്ച് കയറിയതിനുമാണ് കേസ്

കൊച്ചി: എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ അതിക്രമിച്ച് കയറിയെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. ജിസിഡിഎയുടെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. അന്യായമായി സംഘം ചേര്‍ന്നതിനും അതിക്രമിച്ച് കയറിയതിനുമാണ് കേസ്.

ജിസിഡിഎ അധികൃതരുടെ സമ്മതമില്ലാതെ അതിക്രമിച്ചു കടന്നു, സ്റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാരെ കൈയേറ്റം ചെയ്തുവെന്നും എഫ്‌ഐആറില്‍ പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സ്‌റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളടക്കമുള്ളവ നേരിട്ട് കണ്ടറിയാനും വിലയിരുത്താനുമാണ് ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തിയത്.

Similar Posts