< Back
Kerala

Kerala
'രസീത് ചോദിച്ചപ്പോൾ കഴുത്തിന് പിടിച്ചു'; പൊലീസ് മർദിച്ചെന്ന് പരാതി
|27 July 2022 4:40 PM IST
മർദിച്ചെന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്ന് വീയപുരം പൊലീസ്
ആലപ്പുഴ വീയപുരം സ്റ്റേഷനിലെ എസ്ഐ സാമുവൽ മർദിച്ചെന്ന് യുവാവിന്റെ പരാതി. പരാതി നൽകിയതിന്റെ രസീത് ചോദിച്ചപ്പോൾ കഴുത്തിന് പിടിച്ചുവെന്നാണ് വീയപുരം മേൽപ്പാടം സ്വദേശി അജിത് പി. വർഗീസ് പരാതിപ്പെട്ടത്. എന്നാൽ മർദിച്ചെന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്ന് വീയപുരം പൊലീസ് പറഞ്ഞു.