< Back
Kerala
മാനന്തവാടി സ്‌കൂളിൽ ഹിജാബ് വിലക്കിയെന്ന പരാതി; മാപ്പ് പറയാമെന്ന് സ്‌കൂൾ പ്രിൻസിപ്പൽ
Kerala

മാനന്തവാടി സ്‌കൂളിൽ ഹിജാബ് വിലക്കിയെന്ന പരാതി; മാപ്പ് പറയാമെന്ന് സ്‌കൂൾ പ്രിൻസിപ്പൽ

Web Desk
|
21 Feb 2022 4:42 PM IST

സബ് കലക്ടർ ആർ ശ്രീലക്ഷ്മിയുടെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് ലിറ്റിൽ ഫ്‌ലവർ സ്‌കൂൾ പ്രിൻസിപ്പൽ വീഴ്ച സമ്മതിച്ചത്

മാനന്തവാടി ലിറ്റർ ഫ്‌ളവർ സ്‌കൂളിൽ ഹിജാബ് അണിഞ്ഞെത്തിയ വിദ്യാർഥിനിയെ ക്ലാസിൽനിന്ന് പുറത്താക്കിയ സംഭവത്തിൽ മാപ്പ് പറയാമെന്ന് സ്‌കൂൾ പ്രിൻസിപ്പൽ.

തന്റെ ഭാഗത്തു നിന്നു വീഴ്ച സംഭവിച്ചതായി പ്രിൻസിപ്പൽ സമ്മതിച്ചു. സബ് കലക്ടർ ആർ ശ്രീലക്ഷ്മിയുടെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് ലിറ്റിൽ ഫ്‌ലവർ സ്‌കൂൾ പ്രിൻസിപ്പൽ വീഴ്ച സമ്മതിച്ചത്.

ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ പുറത്താക്കിയത് അന്വേഷിക്കാനെത്തിയ രക്ഷിതാവിനോട് സ്‌കൂളിൽ ഷാൾ അനുവദിക്കാനാവില്ലെന്നും ആവശ്യമെങ്കിൽ കുട്ടിക്ക് ടി.സി നൽകാമെന്നുമായിരുന്നു സ്‌കൂൾ പ്രിൻസിപ്പാളിന്റെ പ്രതികരണം.

സ്‌കൂളിലെ നിയമം അനുസരിച്ച് ഷാൾ അനുവദിക്കാനാവില്ല. ഒരു മതത്തിന്റെ കാര്യവും സ്‌കൂളിൽ കൊണ്ടുവരാതിരിക്കുന്നതാണ് നല്ലത്. കുട്ടികൾ പഠിക്കാനാണ് വരുന്നത്. കൈകൾ ഇത്രയും മറച്ചില്ലെങ്കിൽ എന്താണ് സംഭവിക്കുക. എന്തിനാണ് കൊച്ചുകുട്ടികളെ ഇങ്ങനെ നടത്തിക്കണമെന്ന് നിങ്ങൾ വാശി പിടിക്കുന്നും കുട്ടിയുടെ പിതാവിനോട് പ്രിൻസിപ്പാൾ ചോദിക്കുന്ന വീഡിയോ പുറത്തിറങ്ങിയിരുന്നു.

സംഭവത്തിൽ നാടിന്റെ മതനിരപേക്ഷ മൂല്യങ്ങളെ തകർക്കരുതെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി.

Similar Posts