< Back
Kerala

Kerala
മുൻ വർഷങ്ങളിലെ ചോദ്യങ്ങൾ അതേ പടി ആവർത്തിച്ചു; കണ്ണൂർ സർവകലാശാല ബി.എസ്.സി ബോട്ടണി പരീക്ഷയിലും ക്രമക്കേടെന്ന് പരാതി
|23 April 2022 9:01 AM IST
സമാന പരാതിയിൽ സൈക്കോളജി പരീക്ഷ ഇന്നലെ സർവകലാശാല റദ്ദാക്കിയിരുന്നു
കണ്ണൂർ: കണ്ണൂർ സർവ്വകലാശാല ബി.എസ്.സി ബോട്ടണി പരീക്ഷയിലും ക്രമക്കേടെന്ന് പരാതി. മൂന്നാം സെമസ്റ്റർ ബോട്ടണി പരീക്ഷയുടെ ചോദ്യപേപ്പറിൽ മുൻ വർഷങ്ങളിലെ ചോദ്യങ്ങൾ അതേ പടി ആവർത്തിച്ചു എന്നാണ് പരാതി. കഴിഞ്ഞ രണ്ടുവർഷങ്ങളിലെ ചോദ്യപേപ്പറിലെ 98 ചോദ്യങ്ങളാണ് ആവർത്തിച്ച് വന്നത്.
സമാന പരാതിയിൽ സൈക്കോളജി മൂന്നാം സെമസ്റ്റർ പരീക്ഷ ഇന്നലെ സർവകലാശാല റദ്ദ് ചെയ്തിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ വൈസ് ചാൻസലർ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലയെയാണ് ബോട്ടണി ചോദ്യപേപ്പറിലും സമാനമായ രീതിയിൽ ആവർത്തനം വന്നതായി പരാതി ഉയർന്നിരിക്കുന്നത്.