< Back
Kerala
കുറിപ്പിലില്ലാത്ത വാക്സിൻ നൽകി; അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞ് ഐസിയുവിൽ
Kerala

കുറിപ്പിലില്ലാത്ത വാക്സിൻ നൽകി; അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞ് ഐസിയുവിൽ

Web Desk
|
17 Aug 2023 6:37 AM IST

ബിസിജി കുത്തിവെപ്പ് മാത്രം എടുക്കുന്നതിനാണ് കുഞ്ഞിനെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്.

പാലക്കാട്: അഞ്ചുദിവസം പ്രായമായ കുഞ്ഞിന് നിർദേശിച്ചതിന് പുറമേ വാക്സിൻ നൽകിയതായി പരാതി. പാലക്കാട് പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. പള്ളിക്കുളം സ്വദേശികളായ ദമ്പതികളുടെ അഞ്ചുദിവസം പ്രായമായ ആൺകുഞ്ഞിനാണ് ആശുപത്രിയിലെ നഴ്സ് കുറിപ്പിലില്ലാത്ത വാക്സിൻ നൽകിയത്. കടുത്ത പനിയെ തുടർന്ന് കുഞ്ഞ് പാലക്കാട് ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.

ബിസിജി കുത്തിവെപ്പ് മാത്രം എടുക്കുന്നതിനാണ് കുഞ്ഞിനെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. എന്നാൽ നഴ്സ് അധികമായി മറ്റ് മൂന്ന് കുത്തിവെപ്പും തുള്ളിമരുന്നും നൽകുകയായിരുന്നു. സംഭവത്തിൽ മാതാപിതാക്കൾ ഡിഎംഒയ്ക്ക് പരാതി നൽകും.


Similar Posts