< Back
Kerala
ഇടുക്കി കരിമണ്ണൂരിൽ മധ്യവയസ്കനെ സി.പി.എമ്മുകാർ മർദിച്ചതായി പരാതി
Kerala

ഇടുക്കി കരിമണ്ണൂരിൽ മധ്യവയസ്കനെ സി.പി.എമ്മുകാർ മർദിച്ചതായി പരാതി

Web Desk
|
2 March 2022 2:36 PM IST

കരിമണ്ണൂർ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ ക്രൂരമായി മർദിച്ചെന്നാണ് ആരോപണം

ഇടുക്കി കരിമണ്ണൂരിൽ മധ്യവയസ്കനെ സി.പി.എമ്മുകാർ മർദിച്ചതായി പരാതി. കരിമണ്ണൂർ സ്വദേശി ജോസഫ് വെച്ചൂരിനെയാണ് (51) മർദിച്ചത്. കരിമണ്ണൂർ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ ക്രൂരമായി മർദിച്ചെന്നാണ് ആരോപണം. ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടതിനാണ് മർദനമുണ്ടായത്. കൈയിനും കാലിനും ഗുരുതര പരിക്കേറ്റ ജോസഫ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Similar Posts