< Back
Kerala

Kerala
കൊല്ലത്ത് വനിതാ ഡോക്ടർക്ക് മർദനമേറ്റതായി പരാതി
|13 May 2024 2:36 PM IST
രോഗിയോടൊപ്പം എത്തിയ സ്ത്രീയാണ് മർദിച്ചതെന്ന് ഡോക്ടർ ആരോപിച്ചു
കൊല്ലം: ചവറയിൽ വനിതാ ഡോക്ടർക്ക് മർദനമേറ്റതായി പരാതി. ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഡോ. ജാൻസി ജെയിംസിനാണ് മുഖത്ത് അടിയേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. രോഗി മുമ്പ് ഉപയോഗിച്ച ഗുളിക ഡോക്ടർ പരിശോധിച്ചില്ലെന്നാരോപിച്ചാണ് പ്രശ്നം തുടങ്ങിയത്. രോഗിയോടൊപ്പം എത്തിയ സ്ത്രീയാണ് മർദിച്ചതെന്ന് ഡോക്ടർ ആരോപിച്ചു. രാത്രിയോടെ ആശുപത്രിയിൽ പൊലീസ് എത്തിയെങ്കിലും കേസ് എടുത്തില്ലെന്നും ഡോക്ടർ പരാതിയിൽ പറയുന്നു.