< Back
Kerala
Man attacked pattalappalli kozhikode
Kerala

കോഴിക്കോട് പട്ടാളപ്പള്ളിയിൽ ഒറ്റക്ക് നമസ്‌കരിച്ച യുവാവിനെ മർദിച്ചതായി പരാതി

Web Desk
|
21 March 2023 4:49 PM IST

യാത്രക്കാരനാണെന്ന് പറഞ്ഞെങ്കിലും നീ പ്രശ്‌നമുണ്ടാക്കാൻ വന്നയാളാണെന്ന് പറഞ്ഞു മർദിച്ചെന്നാണ് പരാതി.

കോഴിക്കോട്: പട്ടാളപ്പള്ളിയിൽ ഒറ്റക്ക് നമസ്‌കരിച്ചതിന് യുവാവിനെ ക്രൂരമായി മർദിച്ചതായി പരാതി. പള്ളിയുടെ സംരക്ഷണ ചുമതലയുള്ളയാൾ മർദിച്ചെന്നും ചുണ്ടുകൾ കടിച്ചുപൊട്ടിച്ചെന്നുമാണ് പരാതി. കോഴിക്കോടുള്ള ബന്ധുവിനെ സന്ദർശിച്ച് ചെന്നൈയിലേക്ക് മടങ്ങുമ്പോഴാണ് ചെന്നൈ സ്വദേശിയായ ഷമൂൺ പള്ളിയിൽ കയറി ഒറ്റക്ക് നമസ്‌കരിച്ചത്.

ഇതിന് പിന്നാലെ പള്ളി പരിപാലന ചുമതലയുള്ളയാൾ മർദിച്ചെന്നാണ് പരാതി. പുറത്തേക്ക് ഇറങ്ങി ഓടിയെങ്കിലും പിന്തുടർന്ന് മർദിക്കുകയായിരുന്നു. യാത്രക്കാരനാണെന്ന് പറഞ്ഞെങ്കിലും നീ പ്രശ്‌നമുണ്ടാക്കാൻ വന്നയാളാണെന്ന് പറഞ്ഞു മർദിച്ചെന്നാണ് പരാതി. പൊലീസ് കൺട്രോൾ റൂമിലെത്തിയ ഇയാളെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. ചുണ്ടിന് എട്ട് തുന്നുകളിട്ടിട്ടുണ്ട്.

ടൗൺ സ്റ്റേഷനിൽ നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പള്ളിയിൽ എത്തുന്ന വിശ്വാസികളോട് മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ അംഗീകരിക്കാനാവില്ലെന്നും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും പള്ളി ഭാരവാഹികൾ അറിയിച്ചു.

Related Tags :
Similar Posts