< Back
Kerala
തിരുവനന്തപുരത്ത് യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി
Kerala

തിരുവനന്തപുരത്ത് യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി

ijas
|
4 July 2021 9:09 AM IST

അയൽവാസിയുടെ നായ ആക്രമിച്ചത് ചോദ്യം ചെയ്തതിനാണ് മർദിച്ചതെന്നാണ് പരാതി

തിരുവനന്തപുരം കിളിമാനൂരില്‍ യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. കിളിമാനൂര്‍ പുളിമാത്ത് സ്വദേശി ഷിജുവിനാണ് മര്‍ദനമേറ്റത്. അയൽവാസിയുടെ നായ ആക്രമിച്ചത് ചോദ്യം ചെയ്തതിനാണ് മർദിച്ചതെന്നാണ് പരാതി. സംഭവത്തില്‍ അയല്‍ വാസികളായ അഞ്ച് പേരെ കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസം 29നായിരുന്നു സംഭവം. ബന്ധുവിന്‍റെ വീട്ടിലേക്ക് പോകുന്നതിനിടെ അയല്‍വാസിയുടെ നായ ഷിജുവിനെ ആക്രമിച്ചു. ഇതേ തുടര്‍ന്ന് നായയെ കെട്ടിയിടണമെന്ന് ഷിജു ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമെന്നാണ് പരാതി. ഷിജുവിന്‍റെ കൈകള്‍ കൂട്ടിക്കെട്ടി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും ഇടപെട്ടാണ് ഷിജുവിനെ മോചിപ്പിച്ചത്. സംഭവത്തില്‍ അയല്‍വാസികളായ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസ്. സി എസ്.ടി നിയമപ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് കിളിമാനൂര്‍ പൊലീസ് അറിയിച്ചു.

Related Tags :
Similar Posts