< Back
Kerala

Kerala
നടൻ അലൻസിയർ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതായി പരാതി
|15 Sept 2023 10:15 PM IST
തിരുവനന്തപുരത്തെ വനിത മാധ്യമ പ്രവർത്തകയോടാണ് അലൻസിയർ അപമര്യാദയായി പെരുമാറിയത്
തിരുവനന്തപുരം: നടൻ അലൻസിയർ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതായി പരാതി. റൂറൽ എസ്.പി ഡി ശിൽപ്പക്കാണ് മാധ്യമപ്രവർത്തക പരാതി നൽകിയത്. മാധ്യമ പ്രവർത്തകയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതി. തിരുവനന്തപുരത്തെ മാധ്യമ പ്രവർത്തകയോടാണ് അലൻസിയർ അപമര്യാദയായി പെരുമാറിയത്.
സംസ്ഥാന ചലചിത്ര അവാർഡിൽ പെൺ പ്രതിമ നൽകി പ്രോലോഭിപ്പിക്കരുതെന്ന അലൻസിയറുടെ പരാമർശം വിവാദമായിരുന്നു. ഇതേക്കുറിച്ച് പ്രതികരണം ചോദിച്ചപ്പോഴാണ് നടൻ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതെന്നാണ് വിവരം. അതേസമയം തന്റെ പരാമർശത്തെ ന്യായീകരിച്ച് അലൻസിയർ രംഗത്തെത്തി. താൻ സ്ത്രീ വിരുദ്ധത പറഞ്ഞിട്ടില്ലെന്നും മാപ്പ് പറയില്ലെന്നുമാണ് അലൻസിയർ പ്രതികരിച്ചത്.