< Back
Kerala

Kerala
മുടി നീട്ടിവളർത്തിയതിന് ആൺകുട്ടിക്ക് സ്‌കൂൾ പ്രവേശനം നിഷേധിച്ചെന്ന് പരാതി
|31 May 2023 4:58 PM IST
കുട്ടിക്ക് സ്‌കൂളിൽ അഡ്മിഷൻ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
തിരൂർ: മുടി നീട്ടിവളർത്തിയതിന് ആൺകുട്ടിക്ക് സ്‌കൂൾ പ്രവേശനം നിഷേധിച്ചെന്ന് പരാതി. തിരൂർ എം.ഇ.ടി സി.ബി.എസ്.ഇ സ്‌കൂളിന് എതിരെയാണ് ആക്ഷേപം. കുട്ടിയുടെ മാതാവ് ചൈൽഡ് ലൈനിന് പരാതി നൽകി. കുട്ടി സ്‌കൂളിലെത്തിയപ്പോൾ മുടി നീട്ടിവളർത്തിയതിന് ചില അധ്യാപകർ പരിഹസിച്ചെന്നും മാതാവിന്റെ പരാതിയിൽ പറയുന്നു.
ചൈൽഡ് ലൈൻ സ്‌കൂളിനോട് വിശദീകരണം തേടി. കുട്ടി സ്‌കൂളിൽ അഡ്മിഷൻ തേടിയിട്ടില്ലെന്നാണ് സ്‌കൂൾ അധികൃതർ നൽകുന്ന വിശദീകരണം. അന്വേഷണം മാത്രമാണ് നടന്നത്. സ്‌കൂളിൽ അഡ്മിഷൻ പൂർത്തിയായ ശേഷമാണ് കുട്ടി സ്‌കൂളിലെത്തിയതെന്നും സ്‌കൂൾ മാനേജ്‌മെന്റ് പറഞ്ഞു.