< Back
Kerala
കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐക്കാര്‍ സ്റ്റേഷനിൽ കയറി മർദിച്ചെന്ന് പരാതി
Kerala

കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐക്കാര്‍ സ്റ്റേഷനിൽ കയറി മർദിച്ചെന്ന് പരാതി

Web Desk
|
21 Dec 2023 5:55 PM IST

പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു മര്‍ദനം

തിരുവനന്തപുരം: വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ വെച്ച് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐക്കാർ മർദിച്ചതായി പരാതി.കരുതൽ തടങ്കലിലെടുത്ത പ്രവർത്തകരെയാണ് മർദിച്ചത്.വെഞ്ഞാറമൂട് മണ്ഡലം പ്രസിഡന്റ്‌ ഹരി, ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ്‌ ബിനു എസ് നായർ എന്നിവർക്ക് പരിക്കേറ്റു.

നവകേരള സദസ്സുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയത്. എട്ടു കോൺഗ്രസ് പ്രവർത്തകരെ ഇത്തരത്തിൽ കരുതൽ തടങ്കലിലാക്കിയിരുന്നു. ഇവരെ സ്റ്റേഷനിലെത്തിക്കുമ്പോഴായിരുന്നു സ്റ്റേഷന്‍ പരിസരത്ത് തമ്പടിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഓടിയെത്തി മർദിച്ചത്. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു മര്‍ദനം.


Similar Posts