< Back
Kerala

Kerala
മലക്കപ്പാറയിൽ ഊരുമൂപ്പനെ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദിച്ചതായി പരാതി
|23 Feb 2024 9:16 PM IST
ആദിവാസികൾ കെട്ടിയ മൂന്ന് കുടിലുകൾ വനം വകുപ്പ് പൊളിച്ചുമാറ്റി
തൃശൂർ: മലക്കപ്പാറ വീരൻകുടി ഊരിലെ മൂപ്പൻ വീരനെ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദിച്ചതായി പരാതി. വാസയോഗ്യമല്ലാത്ത വീരൻകുടി ഊരിലെ ഭൂമി ഉപേക്ഷിച്ച് ആദിവാസികൾ മലക്കപ്പാറയ്ക്ക് സമീപം കുടിൽ കെട്ടി താമസം തുടങ്ങിയിരുന്നു. ഇവിടത്തെ കുടിൽ പൊളിച്ചു നീക്കാൻ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ മൂപ്പനെ മർദിച്ചതെന്നാണ് പരാതി. മൂപ്പനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആദിവാസികൾ കെട്ടിയ മൂന്ന് കുടിലുകൾ വനം വകുപ്പ് പൊളിച്ചുമാറ്റി.