< Back
Kerala

Kerala
പത്തനംതിട്ടയിൽ ചികിത്സാപിഴവുമൂലം രോഗി മരിച്ചതായി പരാതി
|14 March 2024 4:42 PM IST
സ്ഥലത്തെത്തിയ ആന്റോ ആന്റണിക്കെതിരെ പ്രതിഷേധവുമായി സി.പി.എം പ്രവർത്തകരായ ബന്ധുക്കൾ രംഗത്തുവന്നു.
പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സാപിഴവ് മൂലം രോഗി മരിച്ചതായി പരാതി. പന്തളം ചേരിക്കൽ സ്വദേശിനി ശ്യാമളയാണ് മരിച്ചത്. ചികിത്സാപിഴവുമൂലമാണ് ശ്യാമള മരിച്ചതെന്ന് ഭർത്താവ് സേതു കുമാറും മകൾ യാമിയും ആരോപിച്ചു. സ്ഥലത്തെത്തിയ ആന്റോ ആന്റണിക്കെതിരെ പ്രതിഷേധവുമായി സി.പി.എം പ്രവർത്തകരായ ബന്ധുക്കൾ രംഗത്തുവന്നു.
ആറ് ദിവസം മുൻപാണ് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ശ്യാമളയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെ ആരോഗ്യസ്ഥിതി വഷളായി. ഡ്യൂട്ടിയിലുണ്ടായിരുന്നു നഴ്സ് വേണ്ടരീതിയിൽ ശുശ്രൂഷ നൽകിയില്ലെന്നാണ് ശ്യാമളയുടെ മകൾ ആരോപിക്കുന്നത്. ഇന്ന് പുലർച്ചയായിരുന്നു ശ്യാമളയുടെ മരണം. ചികിത്സാപിഴവ് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.