< Back
Kerala
തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ചികിത്സാപിഴവ് മൂലം രോഗി മരിച്ചെന്ന് പരാതി
Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ചികിത്സാപിഴവ് മൂലം രോഗി മരിച്ചെന്ന് പരാതി

Web Desk
|
28 May 2023 6:25 PM IST

ഇന്നലെയായിരുന്നു പ്ലസ്ടു വിദ്യാര്‍ഥിയായ പീരപ്പന്‍കോട് സ്വദേശി മീനാക്ഷി മരിച്ചത്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിൽ ചികിത്സാപിഴവ് മൂലം രോഗി മരിച്ചെന്ന് പരാതി. ചികിത്സാപിഴവ് മൂലം രോഗി മരിച്ചെന്ന് പരാതി. ഇന്നലെയായിരുന്നു പ്ലസ്ടു വിദ്യാര്‍ഥിയായ പീരപ്പന്‍കോട് സ്വദേശി മീനാക്ഷി മരിച്ചത്. അലര്‍ജി രോഗവുമായി ബന്ധപ്പെട്ട് മീനാക്ഷിയെ ഈ മാസം 17നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ കൊണ്ടുപോകുമ്പോള്‍ മരണം സംഭവിക്കുകയായിരുന്നു.

അതേസമയം, മതിയായ ചികിത്സ നല്‍കിയെന്ന് മെഡി.കോളജ് സൂപ്രണ്ട് പറയുന്നു. രോഗപ്രതിരോധ സംവിധാനം ശരീരത്തിനെതിരായി പ്രവര്‍ത്തിക്കുന്ന അസുഖം കുട്ടിക്കുണ്ടെന്നാണ് വിശദീകരണം. ആറ്റിങ്ങല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

Similar Posts