< Back
Kerala
Kalamasery, Youth March, Complaint,Shafi Parambil was beaten up by the police,
Kerala

കളമശേരി യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; ഷാഫി പറമ്പിലിനെ പൊലീസ് മർദിച്ചുവെന്ന് പരാതി

Web Desk
|
21 Feb 2023 2:27 PM IST

കെ. എസ്. യു നേതാവ് മിവ ജോളിക്കെതിരായ പൊലീസ് അതിക്രമത്തിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്

കളമശേരി: കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം .പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി .കെ എസ് യു നേതാവ് മിവ ജോളിക്കെതിരായ പൊലീസ് അതിക്രമത്തിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച് . ഒരു പ്രകോപനവുമില്ലാതെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് മർദിച്ചെന്ന് ഷാഫി പറമ്പിൽ എം എൽ എ പറഞ്ഞു .

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചിരുന്നു. എ.സി.പി യും പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടായിരുന്നു. പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലെത്തിക്കാൻ പൊലീസ് തയാറായില്ലെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.

പ്രവർത്തകരെ അനുനയിപ്പിക്കാനെത്തിയ ഷാഫി പറമ്പിലിനെയും പൊലീസ് ആക്രമിച്ചെന്നും പരാതിയുണ്ട്. സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി വേണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

Similar Posts