< Back
Kerala
സ്‌കൂളിലെത്താൻ അഞ്ചുമിനിറ്റ് വൈകി; വിദ്യാർഥികളെ പുറത്താക്കി ഗേറ്റ് അടച്ചതായി പരാതി
Kerala

സ്‌കൂളിലെത്താൻ അഞ്ചുമിനിറ്റ് വൈകി; വിദ്യാർഥികളെ പുറത്താക്കി ഗേറ്റ് അടച്ചതായി പരാതി

Web Desk
|
18 Jan 2023 11:09 AM IST

സ്ഥിരമായി വൈകുന്നവരാണെന്ന് പ്രിൻസിപ്പൽ

ആലപ്പുഴ: എടത്വ സെന്റ് അലോഷ്യസ് സ്‌കൂളിൽ വിദ്യാർഥികളെ പുറത്താക്കി ഗേറ്റ് അടച്ചു. ഇരുപത്തിയഞ്ചോളം കുട്ടികളെയാണ് പുറത്ത് നിര്‍ത്തിയത്. എന്നാല്‍ അഞ്ച് മിനിറ്റാണ് വൈകിയതെന്ന് വിദ്യാർഥികൾ പ്രതികരിച്ചു. അതേസമയം, സ്ഥിരമായി വൈകുന്നവരെയാണ് പുറത്ത് നിർത്തിയതെന്നാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം.വിദ്യാർഥികളെ സ്‌കൂളിലേക്ക് തിരിച്ചുകയറ്റിയിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

ഒമ്പതുമണിയാണ് സ്‌കൂളിന്റെ സമയം. 9.10 ആയപ്പോൾ ഗേറ്റ് ചെറുതായി ചാരിയതായിരുന്നെന്നും സ്‌കൂൾ അധികൃതർ പറയുന്നു. പുറത്ത് നിന്നുള്ളവര്‍ സ്‌കൂളിലേക്ക് കയറാതിരിക്കാനാണ് ഗേറ്റ് അടക്കുന്നതെന്നും അധികൃതർ പറയുന്നു.



Similar Posts