< Back
Kerala

Kerala
ലഹരിക്കടത്ത് ആരോപിച്ച് ലഹരി വിരുദ്ധ സമിതി മര്‍ദിച്ചെന്ന് പരാതി; അഞ്ച് പേര്‍ക്കെതിരെ കേസ്
|7 July 2023 7:24 AM IST
പരാതി അടിസ്ഥാനരഹിതമെന്ന് ലഹരി വിരുദ്ധ സമിതി
കോഴിക്കോട്: താമരശ്ശേരിയില്‍ ലഹരിക്കടത്ത് ആരോപിച്ച് യുവാവിനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്ന് പരാതി. ലഹരിവിരുദ്ധ സമിതിയെന്ന് പരിചയപ്പെടുത്തിയ സംഘം കാറും, ശരീരവും പരിശോധിക്കണമെമന്നാവശ്യപ്പെട്ട് മര്‍ദിച്ചെന്നാണ് പെരുമ്പള്ളി നദീര്‍ തയ്യിലിന്റെ പരാതി.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. പൊലീസ് സ്റ്റേഷനടുത്ത് വെച്ചും പ്രതികൾ ഭീഷണിപ്പെടുത്തിയതായി നദീര്‍ പറയുന്നു. എന്നാല്‍ നദീറിന്റെ പരാതി അടിസ്ഥാനരഹിതമാണെന്ന് അമ്പായത്തോട് ലഹരി വിരുദ്ധ സമിതി ആരോപിച്ചു. യുവാവിന്റെ പരാതിയിൽ യാതെരു അന്വേഷണവും നടത്താതെയാണ് അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തതെന്നും ലഹരി വിരുദ്ധ സമിതി ഭാരവാഹികൾ പറയുന്നു.