< Back
Kerala

Kerala
തിരുവനന്തപുരത്ത് എസ്.ഐയെ കുരുക്കാൻ സി.ഐ പ്രതിയെ തുറന്നുവിട്ടെന്ന പരാതിയിൽ അന്വേഷണം
|15 Sept 2023 9:30 AM IST
തടിമോഷണക്കേസിലെ പ്രതിയെ തുറന്നുവിട്ടെന്ന പരാതിയിൽ മംഗലപുരം മുൻ എസ്.എച്ച്.ഒ സജീഷിനെതിരെയാണ് അന്വേഷണം.
തിരുവനന്തപുരം: എസ്ഐയെ കുരുക്കാൻ മോഷണക്കേസിലെ പ്രതിയെ സെല്ലിൽ നിന്നും സി.ഐ തുറന്നുവിട്ടെന്ന പരാതിയിൽ അന്വേഷണം. മംഗലപുരം എസ്.ഐയായിരുന്ന അമൃത് സിങ്ങിന്റെ പരാതിയിൽ തിരുവനന്തപുരം റൂറൽ എസ്.പി ഡി.ശിൽപ അന്വേഷണത്തിന് ഉത്തരവിട്ടു. തടിമോഷണക്കേസിലെ പ്രതിയെ തുറന്നുവിട്ടെന്ന പരാതിയിൽ മംഗലപുരം മുൻ എസ്.എച്ച്.ഒ സജീഷിനെതിരെയാണ് അന്വേഷണം. വകുപ്പ് തല അന്വേഷണത്തിനിടെയാണ് എസ്ഐ അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് മുന്നിൽ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. അഴിമതിക്ക് കൂട്ടുനിൽക്കാത്തിനാൽ തന്നെ മനപൂർവ്വം എസ്എച്ച്ഒ കുരുക്കി എന്നാണ് എസ്ഐയുടെ പരാതി. പ്രതിയെ ചാടിപോകാൻ സഹായം നൽകുന്ന സിടിടിവി ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി.