< Back
Kerala
ചവറയിൽ രക്തസാക്ഷി സ്മാരകത്തിന് ഫണ്ട് നൽകാത്തതിന് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് പരാതി
Kerala

ചവറയിൽ രക്തസാക്ഷി സ്മാരകത്തിന് ഫണ്ട് നൽകാത്തതിന് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് പരാതി

Web Desk
|
24 Sept 2021 9:28 AM IST

ചവറ മുഖം മൂടിമുക്കിൽ നിർമിച്ച കൺവൻഷൻ സെന്‍ററില്‍ കൊടി കുത്തുമെന്നാണ് ഭീഷണിപ്പെടുത്തിയത്

കൊല്ലം ചവറയിൽ രക്തസാക്ഷി സ്മാരകത്തിന് ഫണ്ട് നൽകാത്തതിന് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് പരാതി. ചവറ മുഖം മൂടിമുക്കിൽ നിർമിച്ച കൺവൻഷൻ സെന്‍ററില്‍ കൊടി കുത്തുമെന്നാണ് ഭീഷണിപ്പെടുത്തിയത്. സ്ഥാപനത്തിനോട് ചേർന്നുള്ള സ്ഥലം തരംമാറ്റാൻ അനുവദിക്കില്ലെന്നും ബ്രാഞ്ച് സെക്രട്ടറി ബിജു ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തുവന്നു. പ്രവാസികളായ ദമ്പതിമാർ മുഖ്യമന്ത്രിക്ക് പരാതി നൽകി.

ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിനെതിരെയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. അമേരിക്കയിൽ താമസിക്കുന്ന കോവൂർ സ്വദേശികളായ ഷഹി ഭാര്യ ഷൈനി എന്നിവരാണ് പരാതിക്കാർ. പ്രവാസി കുടുംബം ചവറ മുഖംമൂടിമുക്കിൽ കൺവൻഷൻ സെന്‍റര്‍ നിർമിച്ചിച്ചിരുന്നു. ഇതിന്‍റെ ഉദ്ഘാടനം നടത്താനിരിക്കെയാണ് കൊടി കുത്തുമെന്ന് ഭീഷണിപ്പെടുത്തിയത്. സ്ഥാപനത്തിനോട് ചേർന്നുള്ള സ്ഥലം തരം മാറ്റാൻ അനുവദിക്കില്ലെന്നും ബിജുവിന്‍റെ ശബ്ദ സന്ദേശം. കൃഷി ഓഫീസർക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. ഡേറ്റാ ബാങ്കിൽ നിന്നൊഴിവാക്കാൻ നിയമാനുസൃതം അപേക്ഷിച്ചിട്ടും നടപടിയില്ലെന്നാണ് പരാതി. പാർട്ടി നേതാവും കൃഷി ഓഫീസറും ചേർന്ന് തടസം സൃഷ്ടിക്കുന്നതായും ആരോപണമുണ്ട്.



Related Tags :
Similar Posts