< Back
Kerala

Kerala
എസ്എഫ്‌ഐ വനിതാ നേതാവിനെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ബൈക്കിടിച്ച് വീഴ്ത്തി മർദിച്ചുവെന്ന് പരാതി
|20 Feb 2023 7:08 PM IST
മർദിക്കുമ്പോൾ ഉണ്ണിക്കൊപ്പം സിപിഎം അനുഭാവികളും ഉണ്ടായിരുന്നതായി പരാതിയിൽ പറയുന്നു
ആലപ്പുഴ: ഹരിപ്പാട് എസ്എഫ്‌ഐ ഏരിയ പ്രസിഡന്റായ വിദ്യാർത്ഥിനിയെ ഡിവൈഎഫ്‌ഐ ബ്ലോക്ക് ഭാരവാഹി ബൈക്കിടിച്ചു വീഴ്ത്തിയ ശേഷം മർദിച്ചെന്ന് പരാതി. മർദിച്ചത് ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ അമ്പാടി ഉണ്ണിയെന്നാണ് ആരോപണം. അക്രമത്തിന് ഇരയായ ചിന്നു കേരള സർവകലാശാല യൂണിയൻ വൈസ് ചെയർമാനാണ്.
ബൈക്കിടിച്ച് താഴെ വീഴ്ത്തിയതിന് ശേഷം മർദിക്കുകയായിരുന്നുവെന്നാണ് ചിന്നുവിന്റെ പരാതി. മർദിക്കുമ്പോൾ ഉണ്ണിക്കൊപ്പം സിപിഎം അനുഭാവികളും ഉണ്ടായിരുന്നതായി പരാതിയിൽ പറയുന്നു. അമ്പാടി ഉണ്ണിക്കെതിരെ ചിന്നുവും ഏതാനും പെൺകുട്ടികളും സിപിഎം ഏരിയ നേതൃത്വത്തിനും ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റിക്കും പരാതി നൽകിയിരുന്നു. തലയ്ക്കും ശരീരത്തും പരിക്കേറ്റ ചിന്നു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പരാതിയിൽ ഡിവൈഎഫ്‌ഐ കമ്മീഷൻ അന്വേഷണം നടത്തി വരികയാണ്.