< Back
Kerala

Kerala
വിദ്യാർഥിയെ കെ.എസ്.ആർ.ടി.സി ഇൻസ്‌പെക്ടർ മർദിച്ചതായി പരാതി
|21 Dec 2022 12:36 PM IST
അരുമാനൂർ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ ഷാനുവിനാണ് മർദനമേറ്റത്.
തിരുവനന്തപുരം: വിദ്യാർഥിയെ കെ.എസ്.ആർ.ടി.സി ഇൻസ്‌പെക്ടർ മർദിച്ചതായി പരാതി. പൂവാർ ഡിപ്പോയിലെ ഇൻസ്‌പെക്ടർ സുനിൽ കുമാർ ആണ് മർദിച്ചത്. അരുമാനൂർ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ ഷാനുവിനാണ് മർദനമേറ്റത്.
ഇന്ന് രാവിലെ പൂവാർ ഡിപ്പോയിലാണ് സംഭവം നടന്നത്. പെൺകുട്ടികളോട് സംസാരിച്ചതിനാണ് തന്നെ മർദിച്ചതെന്നാണ് ഷാനു പറയുന്നത്. എന്നാൽ പെൺകുട്ടികളെ ശല്യം ചെയ്തതിനാണ് കുട്ടിയെ പിടിച്ചുനിർത്തിയതെന്നാണ് സുനിൽ കുമാർ പറയുന്നത്. ഇയാൾ ഷാനുവിന്റെ ഷർട്ട് കീറിയെന്നും മുറിയിൽ പൂട്ടിയിട്ടെന്നും പരാതിയിൽ പറയുന്നു.