< Back
Kerala
യു.യു.സി സ്ഥാനാർഥിക്ക് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയുടെ വധഭീഷണിയെന്ന് പരാതി; ശബ്ദരേഖ പുറത്ത്
Kerala

യു.യു.സി സ്ഥാനാർഥിക്ക് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയുടെ വധഭീഷണിയെന്ന് പരാതി; ശബ്ദരേഖ പുറത്ത്

Web Desk
|
14 March 2023 7:35 PM IST

മത്സരത്തിൽ നിന്ന് പിൻമാറണമെന്നും വിദ്യാർഥികളോട് വോട്ടഭ്യർഥിച്ചാൽ വീട്ടിൽ കയറി അടിക്കുമെന്നും ശബ്ദരേഖയിലുണ്ട്

വയനാട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ എം.എസ്.എഫ് പാനലിൽ മത്സരിക്കുന്ന യു.യു.സി സ്ഥാനാർഥിക്ക് ഭീഷണിയെന്ന് പരാതി.എസ്.എഫ്.ഐ വയനാട് ജില്ലാ സെക്രട്ടറി ജിഷ്ണു ഭീഷണിപ്പെടുത്തിയെന്ന് കാട്ടി വിദ്യാർഥി കൽപ്പറ്റ പൊലീസിൽ പരാതി നൽകി.

മുട്ടിൽ ഡബ്ല്യു.എം.ഒ. കോളജ് ഒന്നാം വർഷ എം.എസ്.ഡബ്ല്യു വിദ്യാർഥി സൈനുൽ ആബിദാണ് പരാതി നൽകിയത്. പാലക്കാട് സ്വദേശിയാണ് സൈനുല്‍ ആബിദ്. നിലവിൽ UUC ആയി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി, നാളെ നടക്കുന്ന തെരഞ്ഞെടുപ്പിൽ വയനാട് ജില്ലാ എക്സിക്യൂട്ടീവിലേക്ക് മത്സരിക്കുന്നുണ്ട്. ഇതിനായി വോട്ടഭ്യർഥിക്കുന്നതിനിടെ വിദ്യാർഥിയിൽ നിന്ന് ഫോൺ തട്ടിപ്പറിച്ച് ജിഷ്ണു ഷാജി ഭീഷണിപ്പെടുത്തിയെന്നാന്ന് പരാതി.

എന്തുവന്നാലും തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറില്ലെന്നും വോട്ടവകാശമുള്ള വിദ്യാർഥികളോടെല്ലാം വോട്ടഭ്യർഥിക്കുമെന്നും സൈനുൽ ആബിദ് പറഞ്ഞു. അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്നും ജിഷ്ണു ഷാജി പ്രതികരിച്ചു


Similar Posts