< Back
Kerala
injection medicine,Kollam,primary health center,മരുന്നില്ലാതെ കുത്തിവെച്ചെന്ന് പരാതി, കൊല്ലം പ്രാഥമികാരോഗ്യ കേന്ദ്രത്തിെനെതിരെ പരാതി, നഴ്സുമാര്‍ക്ക് സസ്പെന്‍ഷന്‍,Complaint that toddler was injected without medicine at primary health center in Kollam
Kerala

കൊല്ലത്ത് പിഞ്ചുകുഞ്ഞിന് മരുന്ന് നിറക്കാതെ കുത്തിവെപ്പെടുത്തതായി പരാതി; രക്ഷയായത് അമ്മയുടെ ഇടപെടല്‍

Web Desk
|
21 Sept 2023 6:54 AM IST

രണ്ട് ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു

കൊല്ലം: പെരിനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ രണ്ടര മാസം പ്രായമായ കുഞ്ഞിന് മരുന്നുനിറക്കാതെ കുത്തിവെപ്പെടുത്തതായി പരാതി. വെള്ളിമൺ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനാണ് മരുന്നില്ലാതെ ഇഞ്ചക്ഷൻ നൽകിയത്. കുട്ടിയുടെ പിതാവ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയ പരാതിയിൽ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു.

വിഷ്ണുപ്രസാദ്- ശ്രീലക്ഷ്മി ദമ്പതികളുടെ 75 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനാണ് മരുന്ന് നിറയ്ക്കാത്ത സിറിഞ്ചിൽ കുത്തിവെപ്പെടുത്തത്. പ്രതിരോധ കുത്തിവെപ്പിനായി കുഞ്ഞിനെ പെരിനാട് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത് അമ്മയും അമ്മൂമ്മയും ചേർന്നായിരുന്നു. സിറിഞ്ചിൽ മരുന്ന് നിറയ്ക്കാത്തത് ശ്രദ്ധയിൽപ്പെട്ട ശ്രീലക്ഷ്മി പ്രൈമറി ഹെൽത്ത് നഴ്സിനോട് ഇത് ചോദ്യം ചെയ്തു. തുടർന്ന് തെറ്റുപറ്റിയെന്ന് സമ്മതിച്ച നേഴ്സ് ഇഞ്ചക്ഷൻ വീണ്ടുമെടുക്കാൻ ശ്രമിച്ചുവെന്ന് പരാതി.

ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി ഡി.എം.ഒ ആശുപത്രിയിലെത്തി അന്വേഷണം നടത്തി. ഗ്രേഡ് ഒന്ന് നഴ്സ് ഷീബ, ഗ്രേഡ് രണ്ട് നഴ്സ് ലൂർദ് എന്നിവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉണ്ടായ വീഴ്ചയ്ക്കെതിരെ പ്രതിഷേധവും ഉണ്ടായി.


Similar Posts