< Back
Kerala

Kerala
തിരുവനന്തപുരം മെഡിക്കൽ കോളജിൽ യുവാവിനെ ക്രൂരമായി മർദിച്ചതായി പരാതി
|24 May 2024 11:06 PM IST
വിളപ്പിൽശാല സ്വദേശി അനന്തുവിനാണ് മർദനമേറ്റത്
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവാവിനെ ക്രൂരമായി മർദിച്ചതായി പരാതി. വിളപ്പിൽശാല സ്വദേശി അനന്തുവിനാണ് മർദനമേറ്റത്. മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്.
അനന്തു മെഡിക്കൽ കോളേജ് പരിസരത്ത് ഏകദേശം രണ്ട് മാസമായി ഭക്ഷണവിൽപ്പനയുമായി ബന്ധപ്പെട്ടുണ്ടായിരുന്നു. അതിനിടയിലാണ് അജ്ഞാതാരായ യുവാക്കളുമായി വാക്കുതർക്കത്തിലേർപ്പെടുകയും അക്രമം നടക്കുകയും ചെയ്തതതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.