< Back
Kerala
വിദ്വേഷ പരാമര്‍ശം: ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ ഡിജിപിക്ക് പരാതി
Kerala

വിദ്വേഷ പരാമര്‍ശം: ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ ഡിജിപിക്ക് പരാതി

Web Desk
|
26 Jun 2025 7:58 PM IST

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ അധിക്ഷേപിച്ചുവെന്ന് പരാതിയില്‍ പറയുന്നു

വിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ പരാതി. ഡിജിപിക്കാണ് പരാതി നല്‍കിയത്. എറണാകുളം സ്വദേശിയായ അബ്ദുള്ള സയാനി ആണ് പരാതി നല്‍കിയത്. ഇടുക്കിയില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയില്‍ വെച്ചാണ് അധിക്ഷേപ പരാമര്‍ശം നടത്തിയത്.

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ അധിക്ഷേപിച്ചുവെന്നും മതസ്പര്‍ദ്ധയും വിദ്വേഷവും വളരുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തിയെന്നും പരാതിയില്‍ പറയുന്നു. മുന്‍കാലങ്ങളിലും പി.സി.ജോര്‍ജ് സമാന പരാമര്‍ശങ്ങള്‍ നടത്തിയതായി പരാതിയില്‍ പറയുന്നു. അതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടിയുമായി മുന്നോട്ട് പോകണമെന്നാണ് പരാതി.

Similar Posts