< Back
Kerala
ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു: പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി
Kerala

'ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു': പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി

Web Desk
|
16 Dec 2025 3:38 PM IST

തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതി നല്‍കിയത്

തിരുവനന്തപുരം: പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി.

മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതി നല്‍കിയത്.

രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത്, രാഷ്ട്രീയ ലാഭത്തിനുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വേദനിപ്പിച്ചെന്നും ഭക്തരെ അപമാനിച്ചെന്നും, പാട്ട് പിൻവലിക്കണമെന്നും പരാതിയില്‍ പറയുന്നു.

തെരഞ്ഞെടുപ്പിന് പിന്നാലെ പാട്ട് വലിയ രീതിയില്‍ വൈറലാവുകയും വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലുടനീളം ഈ ഗാനം യുഡിഎഫ് വ്യാപകമായി ഉപയോഗിച്ചിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പാര്‍ലമെന്റിന് മുന്നില്‍ യുഡിഎഫ് എംപിമാരുടെ പ്രതിഷേധത്തിലും പാട്ട് പാടിയിരുന്നു.

മലപ്പുറം പടിഞ്ഞാറ്റുമുറിയിലെ ഡാനിഷ് മുഹമ്മദാണ് ഗാനം ആലപിച്ചത്. ഖത്തറിൽ പ്രവാസിയായ ജി.പി കുഞ്ഞബ്ദുല്ല എന്ന നാദാപുരം ചാലപ്പുറം സ്വാദേശിയാണ് വരികൾ എഴുതിയത്.

Watch Video Report


Similar Posts