< Back
Kerala

Kerala
'സജി ചെറിയാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം'; ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ ഗവർണർക്ക് പരാതി
|26 Nov 2024 7:49 PM IST
അഭിഭാഷകനായ ബൈജു നോയലാണ് പരാതി നൽകിയത്
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാനെതിരെ ഗവർണർക്ക് പരാതി. മന്ത്രിസഭയിൽ നിന്ന് സജി ചെറിയാനെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. അഭിഭാഷകനായ ബൈജു നോയലാണ് പരാതി നൽകിയത്. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടതും ബൈജു നോയലാണ്.
സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെക്കേണ്ടെന്നാണ് ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ സിപിഎം വ്യക്തമാക്കിയത്. പരാമർശത്തിൽ ധാർമികത മുൻനിർത്തി സജി ചെറിയാൻ ഒരിക്കൽ രാജിവെച്ചതാണ്. അന്വേഷണം നടക്കട്ടെയെന്ന നിലപാടിലാണ് പാർട്ടിയുള്ളത്. കേസും തുടർനടപടികളും സംബന്ധിച്ച് നിയമോപദേശം തേടാനും തീരുമാനിച്ചിരുന്നു. ഭരണഘടനയെ അധിക്ഷേപിച്ച് മന്ത്രി സജി ചെറിയാൻ പത്തനംതിട്ട മല്ലപ്പള്ളിയിൽ പ്രസംഗിച്ചെന്ന കേസിലാണ് പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.