< Back
Kerala
Govt Decided to Vigilance Enquiry Against ADPG Ajith Kumar |
Kerala

ADGP ക്കെതിരായ പരാതി: വിജിലൻസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു

Web Desk
|
20 Sept 2024 5:49 PM IST

എസ്.പി ജോൺകുട്ടിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ

തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത്കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്ന് ആണ് അന്വേഷണം നടത്തുക. എസ്.പി ജോൺകുട്ടിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. വിജിലൻസ് മേധാവി യോ​ഗേഷ് ഗുപ്ത അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. എഡിജിപിക്കെതിരെ പ്രാഥമിക അന്വേഷണമാണ് നടക്കുക.

അജിത് കുമാറിനെതിരെ പി.വി അൻവർ എംഎൽഎ നൽകിയ സാമ്പത്തിക ആരോപണങ്ങളുമായി ബന്ധപ്പെട്ട പരാതിയിലാണ് വിജിലൻസ് അന്വേഷണം. എഡിജിപിക്കെതിരെ അന്വേഷണം വേണമെന്ന ഡിജിപിയുടെ ശിപാർശയിൽ ഏഴാം ദിവസം സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് അന്വേഷണസംഘത്തെ രൂപീകരിച്ചത്. മലപ്പുറം എസ് പി ക്യാമ്പ് ഓഫീസ് പരിസരത്തെ മരം മുറിച്ചെന്ന പരാതിയിൽ മുന്‍ എസ്.പി സുജിത് ദാസിനെതിരെയുള്ള അന്വേഷണവും ഈ സംഘമാണ് നടത്തുക.



Similar Posts