< Back
Kerala
അടി തീര്‍ന്നു, ഇനി ഒരുമിച്ച്; ഐ.എന്‍.എല്ലില്‍ മഞ്ഞുരുക്കം, അബ്ദുൽ വഹാബും കാസിം ഇരിക്കൂറും ഒരു വേദിയില്‍
Kerala

അടി തീര്‍ന്നു, ഇനി ഒരുമിച്ച്; ഐ.എന്‍.എല്ലില്‍ മഞ്ഞുരുക്കം, അബ്ദുൽ വഹാബും കാസിം ഇരിക്കൂറും ഒരു വേദിയില്‍

Web Desk
|
13 Sept 2021 1:02 PM IST

രണ്ട് ചേരിയില്‍ നിന്ന അബ്ദുൽ വഹാബും കാസിം ഇരിക്കൂറും മാസങ്ങൾക്ക് ശേഷമാണ് ഒരുമിച്ചെത്തിയത്..

ഐ.എൻ.എല്ലിനകത്തെ പ്രശ്ന പരിഹാര ഫോർമുല വ്യക്തമാക്കി സംസ്ഥാന പ്രസിഡന്‍റ് എ.പി അബ്ദുൽ വഹാബും ജന.സെക്രട്ടറി കാസിം ഇരിക്കൂറും സംയുക്ത വാർത്താസമ്മേളനം നടത്തി. പാർട്ടിക്കകത്ത് ഉണ്ടായ സംഭവങ്ങളെല്ലാം ദൗർഭാഗ്യകരമാണെന്ന് ഇരുവരും പറഞ്ഞു. പാലാ ബിഷപ്പിന്‍റെ പ്രസ്താവനക്കെതിരെയും ഐ.എൻ.എല്‍ രംഗത്ത് വന്നിട്ടുണ്ട്.

രണ്ട് ചേരിയില്‍ നിന്ന അബ്ദുൽ വഹാബും കാസിം ഇരിക്കൂറും മാസങ്ങൾക്ക് ശേഷമാണ് ഒരുമിച്ചെത്തിയത്. ഐ.എൻ.എല്ലിനകത്തെ പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിച്ചെന്ന് നേതാക്കൾ പറഞ്ഞു. അച്ചടക്ക നടപടികൾ പിൻവലിച്ചതായും ഉണ്ടായതെല്ലാം ദൗർഭാഗ്യകരമായ സംഭവങ്ങളെന്നും നേതാക്കള്‍ പറഞ്ഞു. പാർട്ടിയിൽ ചില ദൗർഭാഗ്യകരമായ സംഭവങ്ങളുണ്ടായി. തുടര്‍ന്ന് രണ്ട് ചേരിയില്‍ നില്‍ക്കേണ്ടി വന്നു. എല്ലാ പ്രശ്നങ്ങളും നിലവില്‍ പരിഹരിച്ചു. മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി വെച്ചതായും ഇരുവരും പറഞ്ഞു. ലീഗിനുള്ളിൽ മുൻ ഹരിത നേതാക്കൾ നടത്തുന്നത് വിപ്ലവമാണെന്ന നിലപാടാണ് ഐ.എന്‍.എല്ലിനുള്ളതെന്നും ഇരുവരും വ്യക്തമാക്കി.

പാല ബിഷപ്പിന്‍റെ പ്രസ്താവന നിർഭാഗ്യകരമെന്നും നേതാക്കള്‍ പറഞ്ഞു. മതത്തെ സാമൂഹിക വിഭജനത്തിന് ആയുധമാക്കരുതെന്നും മതസൗഹാർദ്ദം തകർക്കാൻ തക്കം പാർത്തിരിക്കുന്നവർക്ക് ഈ പ്രസ്താവന ഉപയോഗിക്കാൻ അവസരം ഒരുക്കതെന്നും ഇരുവരും പറഞ്ഞു. ബിഷപ്പിന്‍റെ പ്രസ്താവന വർഗീയ ധ്രുവീകരണത്തിന് ഇടയാക്കുമെന്നും ബിഷപ്പിന്‍റെ പ്രസ്താവനക്കെതിരെ അനുയോജ്യ നടപടി സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകണമെന്നും ഐ.എന്‍.എല്‍ നേതാക്കള്‍ പറഞ്ഞു.

Similar Posts