< Back
Kerala

Kerala
'സഖാവേ, ലേശം ഉളുപ്പ് വേണം...': ഫേസ്ബുക്കിൽ എം.എ ബേബിക്ക് സി.പി.എം പ്രവര്‍ത്തകരുടെ പൊങ്കാല
|12 Feb 2023 2:21 PM IST
ഹരീഷ് പേരടിയുടെ സിനിമയുടെ പോസ്റ്റർ പങ്കുവെച്ചതിലാണ് വിമർശനം
തിരുവനന്തപുരം: സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബിക്കെതിരെ ഫേസ്ബുക്കിൽ സി.പി.എം പ്രവര്‍ത്തകരുടെ രൂക്ഷ വിമർശനം. ഹരീഷ് പേരടിയുടെ സിനിമയുടെ പോസ്റ്റർ പങ്കുവെച്ചതിലാണ് വിമർശനം.
സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും തുടർച്ചയായി വിമർശിക്കുന്ന ആളുടെ പ്രമോഷൻ ഏറ്റെടുത്തത് തെറ്റായിപ്പോയെന്നാണ് വിമർശനം.ഇന്ന് രാവിലെയാണ് ദാസേട്ടന്‍റെ സൈക്കിള്‍ എന്ന ചിത്രത്തിന്‍റെ പോസ്റ്റർ എം.എ ബേബി തന്‍റെ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇതിന് പിന്നാലെ പോസ്റ്റിനെ വിമർശിക്കുന്ന കന്‍റുകളുമായി സി.പി.എം പ്രവർത്തകരടക്കമുള്ളവർ എത്തുകയായിരുന്നു.
സർക്കാരിനെതിരെ വ്യാജ പ്രചരണം നടത്തുന്ന സാമൂഹ്യവിരുദ്ധനെ എന്തിനാണ് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിന്തുണക്കുന്നതെന്നാണ് വിമർശകർ ചോദിക്കുന്നത്. സഖാവേ ലേശം ഉളുപ്പ് വേണം എന്ന് അടക്കമുള്ള കമന്‍റുകളാണ് ഫേസ്ബുക്ക് പോസ്റ്റിന്‍റെ കമന്‍റിൽ ഉയരുന്നത്.