< Back
Kerala

Kerala
നിപ: വളാഞ്ചേരി സ്വദേശിയുടെ നില ഗുരുതരമായി തുടരുന്നു
|11 May 2025 6:44 AM IST
ഇന്നലെ എട്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയതോടെ ആകെ നെഗറ്റീവ് ഫലങ്ങൾ 25 ആയി
മലപ്പുറം: വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ച നാല്പത്തിരണ്ടുകാരിയുടെ നില ഗുരുതരമായി തുടരുന്നു. രോഗി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. രോഗലക്ഷണങ്ങളുള്ള അഞ്ചുപേർ മഞ്ചേരി, എറണാകുളം മെഡിക്കൽ കോളജുകളിൽ ചികിത്സയിലുണ്ട്. ഇന്നലെ എട്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയതോടെ ആകെ നെഗറ്റീവ് ഫലങ്ങൾ 25 ആയി. രോഗിയുടെ സമ്പർക്കപട്ടികയിൽ 94 പേരുണ്ട്. ഇതിൽ 53 പേർ ഹൈ റിസ്ക് വിഭാഗത്തിൽ ആണ്.