< Back
Kerala

Food Poison
Kerala
കോഴിക്കോട് വെള്ളന്നൂരിൽ ഭക്ഷ്യവിഷബാധയേറ്റ കുട്ടിയുടെ നില ഗുരുതരം; വൈത്തിരിയിലെ ഹോട്ടലിനെതിരെ പരാതി
|31 May 2024 12:00 PM IST
വെള്ളന്നൂർ സ്വദേശി രാജേഷ്, ഭാര്യ ഷിംന, മക്കളായ ആരാധ്യ, ആദിത് എന്നിവർക്ക് ഭക്ഷ്യവിഷബാധയേറ്റത്.
കോഴിക്കോട്: വെള്ളന്നൂരിൽ ഭക്ഷ്യവിഷബാധയേറ്റ കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. വയനാട് വൈത്തിരിയിലുള്ള ബാംബൂ എന്ന ഹോട്ടലിനെതിരെ പരാതി നൽകുമെന്ന് കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. ഇന്നലെയാണ് വെള്ളന്നൂർ സ്വദേശി രാജേഷ്, ഭാര്യ ഷിംന, മക്കളായ ആരാധ്യ, ആദിത് എന്നിവർക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഐ.സി.യുവിൽ ചികിത്സയിലുള്ള ആരാധ്യയുടെ നില ഗുരുതരമാണ്.
ഇന്നലെ ഉച്ചക്ക് ഇവർ വൈത്തിരിയിലെ ബാംബൂ എന്ന ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചിരുന്നു. തുടർന്ന് ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കുട്ടികൾക്കാണ് ആദ്യം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പിന്നീട് രാജേഷിനും ഭാര്യക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവർ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.