< Back
Kerala

Kerala
ആലപ്പുഴയില്‍ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
|15 Jan 2024 1:57 PM IST
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റിന് പൊലീസിന്‍റെ ലാത്തി പ്രയോഗത്തിൽ പരിക്ക്
ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആലപ്പുഴ കലക്ട്രേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ക്കുകയും ചെയ്തു.
പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലി.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രവീണിനെ പൊലീസ് വളഞ്ഞിട്ടു തല്ലി. ഗുരുതരമായ പരിക്കേറ്റ പ്രവീണിനെ കൂടെയുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിച്ചു. വനിതാപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പ്ര വർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്.