< Back
India

India
ബംഗാളിൽ സംഘർഷം അതിരൂക്ഷം; ആറുപേർ കൊല്ലപ്പെട്ടു
|19 Jun 2023 6:17 AM IST
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഘർഷം ആരംഭിച്ചത്
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ആരംഭിച്ച സംഘർഷം അതിരൂക്ഷമായി തുടരുന്നു. വിവിധ ഇടങ്ങളിലുണ്ടായ സംഘർഷങ്ങളിൽ ഇതുവരെ ആറ് പേരാണ് കൊല്ലപ്പെട്ടത്. ബംഗാൾ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊൽക്കത്ത ഹൈക്കോടതിയിൽ ബിജെപി കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്യും.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിൽ 48 മണിക്കൂറിനുള്ളിൽ കേന്ദ്രസേനയുടെ സേവനം അഭ്യർത്ഥിക്കാനും വിന്യസിക്കാനും കോടതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചിരുന്നു. ഇത് പാലിക്കാത്തതിനെ തുടർന്നാണ് ബി.ജെ.പി കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്യാനൊരുങ്ങുന്നത്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്ഭവനിൽ കൺട്രോൾ റൂം തുറന്നു.