< Back
Kerala
Conflict in Kozhikode MSF Commissioner Office March
Kerala

കോഴിക്കോട് എം.എസ്.എഫ് കമ്മീഷണർ ഓഫീസ് മാർച്ചിൽ സംഘർഷം

Web Desk
|
26 Jun 2023 12:33 PM IST

ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

കോഴിക്കോട്: എം.എസ്.എഫ് കമ്മീഷണർ ഓഫീസ് മാർച്ചിൽ സംഘർഷം. വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ച എം.എസ്.എഫ് പ്രവർത്തകരെ കൈവിലങ്ങണിയിച്ച് കൊണ്ടുപോയതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. ബാരിക്കേഡ് മറിച്ചിട്ട് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.

ഞായറാഴ്ച കൊയിലാണ്ടിയിലാണ് വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ച പ്രവർത്തകരെ പൊലീസ് കയ്യാമംവെച്ചു കൊണ്ടുപോയത്. എം.എസ്.എഫ് ജില്ലാ സെക്രട്ടറി ടി.പി അഫ്രീൻ, മണ്ഡലം സെക്രട്ടറി ഹസീഫ് എന്നിവരെയാണ് കൈവിലങ്ങ് അണിയിച്ചത്. മലബാറിലെ പ്ലസ് ടു സീറ്റ് പ്രതിസന്ധി പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചത്.

Similar Posts