< Back
Kerala
പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി തുടരുന്നു; രാഷ്ട്രീയം മതിയാക്കി മുൻ ചെയർപേഴ്സൺ
Kerala

പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി തുടരുന്നു; രാഷ്ട്രീയം മതിയാക്കി മുൻ ചെയർപേഴ്സൺ

Web Desk
|
10 Nov 2025 8:13 PM IST

നഗരസഭാ മുൻ ചെയർപേഴ്സണായ പ്രിയ അജയനാണ് രാഷ്ട്രീയത്തോട് വിട പറഞ്ഞത്

പാലക്കാട്: പാലക്കാട് ബിജെപിയിലെ പൊട്ടിത്തെറി തുടരുന്നു. രാഷ്ട്രീയത്തോട് വിടപറഞ്ഞ് ന​ഗരസഭ മുൻ ചെയർപേഴ്സൺ പ്രിയ അജയൻ. സ്വന്തം ആളുകളിൽ നിന്നുണ്ടായ പ്രവചനാതീതമായ നീക്കങ്ങൾ അത്ഭുതപ്പെടുത്തിയെന്ന് പ്രിയ അജയൻ. കയ്പേറിയ പാഠങ്ങൾ പഠിച്ച കാലമെന്നും മുൻ ചെയർപേഴ്സൺ.

'സ്വന്തം ആളുകളുടെ പോലും പ്രവചനാതീതമായ നീക്കങ്ങൾ അത്ഭുതപ്പെടുത്തി. രാഷ്ട്രീയ രംഗത്തെ കയറ്റിറക്കങ്ങളും, ആരെ വിശ്വസിക്കണം, ആരെ സൂക്ഷിക്കണം എന്നുള്ള കയ്പേറിയ പാഠങ്ങളും ഈ കാലയളവിൽ ഞാൻ പഠിച്ചു. എങ്കിലും, ഒരുകാര്യം ഞാൻ അഭിമാനത്തോടെ പറയുന്നു: രാഷ്ട്രീയം നോക്കാതെ സഹായം തേടി വന്ന എല്ലാവർക്കും വേണ്ടി പ്രവർത്തിക്കാൻ സാധിച്ചു.' രാഷ്ട്രീയ ജീവിതത്തോട് സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് വിട പറയുന്നതെന്നും പ്രിയ ഫേസ്ബുക്കിൽ കുറിച്ചു.

പാർട്ടിക്കകത്തെ വിഭാ​ഗീയതയെ തുടർന്ന് ചെയർപേഴ്സൺ സ്ഥാനം പ്രിയയ്ക്ക് നേരത്തെ രാജി വെക്കേണ്ടിവന്നിരുന്നു.

Similar Posts