< Back
Kerala

Kerala
ഡയറിയിൽ യുഡിഎഫ് നേതാക്കളുടെ പേരും; മാസപ്പടി വിവാദം സഭയിൽ ഉന്നയിക്കുന്നതിൽ യുഡിഎഫിൽ ആശയക്കുഴപ്പം
|9 Aug 2023 8:59 PM IST
താനൂർ കൊലപാതകം സഭയിൽ കോൺഗ്രസ് അടിയന്തര പ്രമേയമായി വയ്ക്കാനാണ് സാധ്യത കൂടുതൽ
വീണാ വിജയനെതിരായ മാസപ്പടി വിവാദം നിയമ സഭയിൽ ഉന്നയിക്കുന്നതിൽ യുഡിഎഫിൽ ആശയക്കുഴപ്പം. ഡയറിയിൽ യുഡിഎഫ് നേതാക്കളുടെ പേരുള്ളതു തിരിച്ചടിക്കുമോ എന്നാണ് സംശയം. വിഷയം നാളെ അടിയന്തര പ്രമേയമാക്കുന്നതിൽ തീരുമാനമായില്ല.
ശശിധരൻ കർത്തയുടെ ഡയറിയിലുള്ള കാര്യങ്ങളാണ് ആദായനികുതി വകുപ്പ് രേഖകളിലുൾപ്പെടുത്തി നൽകിയത്. വീണാ വിജയന്റേത് കൂടാതെ യുഡിഎഫ് നേതാക്കളുടെ പേരുകളും ഡയറിയിലുണ്ട്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, ഇബ്രാഹിം കുഞ്ഞ് എന്നിവരുൾപ്പടെയുള്ളവരുടെ പേരുള്ള സാഹചര്യത്തിൽ എങ്ങനെ വിഷയം സഭയിൽ ഉന്നയിക്കുമെന്നാണ് യുഡിഎഫിന്റെ ആശങ്ക.
താനൂർ കൊലപാതകം സഭയിൽ കോൺഗ്രസ് അടിയന്തര പ്രമേയമായി വയ്ക്കാനാണ് സാധ്യത കൂടുതൽ. മാസപ്പടി വിഷയം ഉയർത്തിയാൽ അത് ബൂമറാങ് ആയി തിരിച്ചടിച്ചേക്കും എന്നതിനാൽ ഇത് സഭയിലവതരിപ്പിക്കാൻ യുഡിഎഫ് മുതിർന്നേക്കില്ല.
