< Back
Kerala
വി.എം വിനുവിന് പകരം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ്
Kerala

വി.എം വിനുവിന് പകരം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ്

Web Desk
|
20 Nov 2025 1:30 PM IST

പന്നിയങ്കര മണ്ഡലം പ്രസിഡന്റ് ബൈജു കാളക്കണ്ടി സ്ഥാനാർഥിയാകും

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ വി.എം വിനുവിന് പകരം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ്. കല്ലായി ഡിവിഷനിൽ കോൺഗ്രസ് പന്നിയങ്കര മണ്ഡലം പ്രസിഡന്റ് ബൈജു കാളക്കണ്ടി സ്ഥാനാർഥിയാകും.വി.എം വിനുവും ജോയ് മാത്യുവും താരപ്രചാരകരായി ഒപ്പം ഉണ്ടാകുമെന്നും കോൺഗ്രസ്അറിയിച്ചു. വി.എം വിനുവിന് വോട്ടുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിൽ വീഴ്ച്ച സംഭവിച്ചുവെന്നും ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ പറഞ്ഞു.

മത്സരിക്കാൻ അയോഗ്യത നേരിട്ട താരപരിവേഷ സ്ഥാനാർഥിക്ക് പകരം താരപരിവേഷമുള്ള മറ്റൊരു സ്ഥാനാർഥിയെ ഇറക്കാനായിരുന്നു കോൺഗ്രസ് ശ്രമം. പക്ഷേ, ശ്രമം ഫലം കണ്ടില്ല. മുഴുവൻ സ്ഥാനാർഥികളും താരങ്ങളാണ് എന്നാണ് ഡിസിസി അധ്യക്ഷന്റെ വിശദീകരണം

മേയർ സ്ഥാനാർഥിയാണ് കോൺഗ്രസ് വി.എം വിനുവിനെ അവതരിപ്പിച്ചത്. പുതിയ മേയർ സ്ഥാനാർഥി ആരെന്ന് പ്രഖ്യാപനമില്ല. കെപിസിസി ജനറൽ സെക്രട്ടറി പി.എം നിയാസ് പാനലിനെ നയിക്കും. തന്നെ ഏൽപ്പിച്ച കല്ലായി ഡിവിഷൻ നിലനിർത്തുമെന്ന് ബൈജു കാളക്കണ്ടി പറഞ്ഞു. വോട്ടർ പട്ടികയിൽ പേരില്ലാത്തതിൽ വി.എം വിനു സമർപ്പിച്ച ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയതോടെയാണ് പകരം പുതിയ സ്ഥാനാർത്ഥിയിലേക്ക് കോൺഗ്രസ് എത്തിയത്.

Related Tags :
Similar Posts