< Back
Kerala
വയനാട് ദുരന്തബാധിതർക്കുള്ള ഭവന നിർമാണം; ഭൂമി വാങ്ങി കോൺഗ്രസ്
Kerala

വയനാട് ദുരന്തബാധിതർക്കുള്ള ഭവന നിർമാണം; ഭൂമി വാങ്ങി കോൺഗ്രസ്

Web Desk
|
13 Jan 2026 5:51 PM IST

മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയിലാണ് 3.24 ഏക്കർ ഭൂമി വാങ്ങിയത്

വായനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള വീട് നിർമ്മാണത്തിനായി സ്ഥലം വാങ്ങി കോൺഗ്രസ്. മൂന്ന് സ്ഥലങ്ങൾ കണ്ടെത്തിയതിൽ ആദ്യത്തെ സ്ഥലത്തിന്റെ രജിസ്‌ട്രേഷൻ നടപടിയാണ് പൂർത്തിയാക്കിയത്. മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയിലാണ് 3.24 ഏക്കർ ഭൂമി വാങ്ങിയത്. കെപിസിസി പ്രസിന്റിന്റെ പേരിലാണ് ഭൂമി വാങ്ങിയിട്ടുള്ളത്.പഞ്ചായത്തിൽ നിന്ന് അനുമതി കിട്ടുന്നതോടെ തറക്കലിടൽ ഉൾപ്പടെയുള്ളവ നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് ടി.ജെ ഐസക് പറഞ്ഞു.

'ഭൂമി വാങ്ങാൻ വൈകിയതിനെ തുടർന്നുണ്ടായ ആരോപണങ്ങളെ രാഷ്ട്രീയമായി മാത്രമാണ് കാണുന്നുള്ളു. ദുരന്ത ബാധിതർക്ക് പ്രഖ്യാപിച്ച ജീവനോപാധി സർക്കാർ ഇപ്പോഴും നൽകിയിട്ടില്ല. ദുരന്തബാധിതരുടെ കടം എഴുതള്ളാൻ സർക്കാറോ ബാങ്കുകളോ തയ്യാറായിട്ടില്ല. ദുരന്ത ബാധിതർ താമസിക്കുന്ന ഇടത്തിന്റെ വാടക കൃത്യമായി കൊടുക്കുന്നില്ലെന്നും ഡിസിസി പ്രസിഡന്റ് ആരോപിച്ചു. കോൺഗ്രസ് പ്രഖ്യാപിച്ച വീട് നിർമ്മാണം വൈകുന്നുവെന്ന് ആരോപണം ഉന്നയിക്കുന്നവർ ഇത് നോക്കുന്നില്ലെന്നും' അദ്ദേഹം പറഞ്ഞു. നിയമപരമായ ഭൂമി കിട്ടാനുള്ള കാലതാമസമാണ് ഭവന നിർമ്മാണത്തിൽ ഉണ്ടായത്. തോട്ടഭൂമിയിൽ വീട് വെക്കാനുള്ള ആനുകൂല്യം രാഷ്ട്രീയപാർട്ടികളുടെ ഭവന പദ്ധതികൾക്ക് നൽകണമെന്നും ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.

Similar Posts