< Back
Kerala

Kerala
കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം നാളെ ചേരില്ല; വിശദമായ കൂടിയാലോചനയ്ക്ക് ശേഷം ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനം
|21 Feb 2026 10:45 AM IST
സീറ്റ് ചർച്ച നീണ്ട് പോകുന്നതിൽ മുസ്‌ലിം ലീഗിന് അതൃപ്തി
തിരുവനന്തപുരം: കോൺഗ്രസിൻ്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം നാളെ ചേരില്ല. വിശദമായ കൂടിയാലോചനയ്ക്ക് ശേഷം ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനം മതിയെന്ന് സംസ്ഥാന നേതൃത്വം.
എസ്ഐആർ കാരണം വോട്ടെടുപ്പ് തീയതി നീളാനുള്ള സാഹചര്യം ചൂണ്ടികാട്ടിയാണ് ആവശ്യം. തെരഞ്ഞെടുപ്പ് പ്രഖ്യാപനം നീണ്ടാൽ ചെലവ് കൂടാനും ആവേശം ചോരാനും കാരണമാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം സീറ്റ് ചർച്ച നീണ്ട് പോകുന്നതിൽ മുസ്‌ലിം ലീഗിന് അതൃപ്തി. പി. കെ കുഞ്ഞാലികുട്ടി ഡൽഹിക്ക്. രാഹുൽ ഗാന്ധിയുമായും മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയേക്കും. തമിഴ്‌നാട്ടിലെ സീറ്റ് ചർച്ചയിലും ലീഗിന് അതൃപ്തി