
വീണാ ജോര്‍ജിനെതിരായ പ്രതിഷേധത്തിനിടെ കോൺഗ്രസ്- സിപിഎം സംഘർഷം; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് മർദനം
|സിപിഎം പ്രവര്‍ത്തകര്‍ തലക്ക് പട്ടിക കൊണ്ട് അടിച്ചെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്
ആലപ്പുഴ: തുറവൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘടന സ്ഥലത്ത് കോൺഗ്രസ് പ്രതിഷേധം. ആരോഗ്യമന്ത്രി വീണാ ജോർജ് ഓൺലൈൻ ആയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. കരിങ്കൊടി വീശി ആയിരുന്നു പ്രതിഷേധം. കെട്ടിടം നിര്‍മാണം പൂര്‍ത്തിയായതെന്നും ഡോക്ടര്‍മാരുടെയോ മറ്റ് സേവനങ്ങളോ ഒരുക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.
പ്രതിഷേധത്തിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ എത്തിയോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തിനിടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കോണ്‍ഗ്രസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാജേന്ദ്രന് തലക്ക് പരിക്കേറ്റു. സിപിഎം പ്രവര്‍ത്തകര്‍ തലക്ക് പട്ടിക കൊണ്ട് അടിച്ചെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. പരിക്കേറ്റവരെ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരിങ്കൊടി പ്രതിഷേധം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് എത്തിയാണ് നീക്കിയത്.
അതേസമയം, കെഎസ്‍യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റതിന് ശേഷം മന്ത്രി വീണാ ജോർജ് ആദ്യമായി പൊതു പരിപാടിയിൽ പങ്കെടുത്തു. പത്തനംതിട്ടയിൽ ആരോഗ്യസെമിനാറിലാണ് വീണാ ജോര്‍ജ് എത്തിയത്.